ആറ്റിങ്ങൽ നഗരത്തിലെ സ്കൂളുകളിൽ ഹോമിയൊ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 14, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിലെ സ്കൂളുകളിൽ ഹോമിയൊ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു

 


ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഹോമിയൊ പ്രതിരോധ മരുന്ന് വിതരണം  ചെയ്തു.  ഗവ.ബോയ്സ്, ഗേൾസ്, അവനവഞ്ചേരി ഹൈസ്കൂൾ, വിദ്യാധിരാജ, സി.എസ്.ഐ, നവഭാരത്, ജയഭാരത് എന്നീ സ്കൂളുകൾക്കാണ് മരുന്ന് വിതരണം ചെയ്തത്.  ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, ഹോമിയൊ മെഡിക്കൽ ഓഫീസർ ഡോ.മേരി ബിന്ദു എന്നിവർ സ്കൂളുകളിൽ എത്തി  പ്രഥമ അധ്യാപകർക്ക് മരുന്നുകൾ കൈമാറി. ജനുവരി 1, 4 തീയതികൾ മുതൽ നഗരത്തിലെ  7 വിദ്യാലയങ്ങളിലും  ക്ലാസുകൾ  ആരംഭിച്ചു. നിലവിലെ ക്‌ളാസ്സുകളിലും അതിനോടനുബന്ധിച്ചുള്ള പരീക്ഷകളിലും വിദ്യാർത്ഥികൾക്ക് ആശങ്ക കൂടാതെ പങ്കെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സർക്കാർ "ഇമ്മ്യൂൺ ബൂസ്റ്റർ" എന്ന പദ്ധതി രൂപീകരിച്ചത്.  സംസ്ഥാനത്തെ ഒരോ തദേശഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള 1 സ്കൂളിൽ വീതമാണ് മരുന്ന് വിതരണം നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ ആറ്റിങ്ങൽ നഗരസഭ പരിധിയിലെ എല്ലാ ഹയർസെക്കൻഡറി, ഹൈസ്കൂളുകൾക്കും മരുന്ന് വിതരണം ചെയ്യാൻ നഗരസഭയും, ഹോമിയൊ ആശുപത്രിയും തീരുമാനിക്കുക ആയിരുന്നെന്ന് ചെയർപേഴ്സൺ അറിയിച്ചു. കൂടാതെ കുട്ടികൾ മരുന്ന് കഴിക്കേണ്ട വിധം  ഡോ. മേരി ബിന്ദു അധ്യാപകരോട് വിശദീകരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad