കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

 


കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം.  പൂനെ സിറം ഇന്‍സിറ്റിയൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന മേഖലയിലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.  അഗ്നിശമന സേനയെത്തി തീ അണയ്ക്കാന്‍  തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

 
ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ  തീപിടുത്തം കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തെ എത്രത്തോളം  ബാധിക്കുമോയെന്ന കാര്യത്തില്‍ സിറം ഇന്‍സിറ്റിറ്റിയൂട്ട്  ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ 10 വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  തീ അണയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു .പൂനെ സിറം ഇൻസ്റ്റിട്യൂട്ടിലാണ്  കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നായ കോവിഷീൽഡിന്റെ നിർമ്മാണം നടക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad