നഗരസഭയുടെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

നഗരസഭയുടെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു

 


തിരുവനന്തപുരം നഗരസഭയുടെ  പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ആതിര.എൽ.എസ് (ഉള്ളൂർ വാർഡ് ), ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.സലിം (പുത്തൻപള്ളി വാർഡ്), ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി പി.ജമീല ശ്രീധരൻ (പേരൂർക്കട വാർഡ് ), മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ഡി.ആർ.അനിൽ (മെഡിക്കൽ കോളേജ് വാർഡ് ), നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ജിഷാ ജോൺ (പൗണ്ട് കടവ് വാർഡ് ), നികുതി-അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.എം.ബഷീർ (മാണിക്യവിളാകം വാർഡ് ), വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ഡോ.റീന കെ.എസ് (നന്തൻകോഡ് വാർഡ് ) എന്നിവരെ  തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ പി.കെ.രാജു ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ്. തിരുവനന്തപുരം അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് സ്റ്റേറ്റ് വരണാധികാരിയായി നടന്ന തെരെഞ്ഞെടുപ്പിൽ എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും ഒന്നിലധികം നാമനിർദ്ദേശങ്ങൾ ലഭിച്ചതിനാൽ വോട്ടിങ്ങിലൂടെയാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad