പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (55) അന്തരിച്ചു.ഹൃദയാഘാതമായിരുന്നു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്കും അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായിരുന്നു.
2021, ജനുവരി 3, ഞായറാഴ്ച
പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു
Tags
# Death
# Kerala News
About LS
Kerala News
ലേബലുകള്‍:
Death,
Kerala News