തലസ്ഥാനത്തെ സർക്കാർ , സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

തലസ്ഥാനത്തെ സർക്കാർ , സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുന്നു


തലസ്ഥാനത്തെ സർക്കാർ , സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ ഈ മാസം 27  മുതൽ  ആണ് സർവീസുകൾ തുടങ്ങുന്നത്. വിവിധ ഡിപ്പോകളിൽനിന്ന്‌ 21 പുതിയ റൂട്ടുകളിലാണ്‌ സർവീസുകൾ ആരംഭിക്കുന്നത് . മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര, എസ്എടി തുടങ്ങിയ ആശുപത്രികൾ കേന്ദ്രീകരിച്ചാകും സർവീസുകൾ . 


പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽനിന്ന് രാവിലെ ആറിന്‌ ഒപിയിൽ എത്തിച്ചേരുന്ന  വിധത്തിലാണ് സർവീസുകൾ ക്രമീകരിക്കുക. തിരികെയുള്ള സർവീസുകൾ രാവിലെ 11 മുതൽ ആരംഭിക്കും .ആശുപത്രി ജീവനക്കാരുടെയും  പൊതുജനങ്ങളുടെയും ഇടയിൽ  നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സർവീസുകൾ .


ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽ നിന്നും കൂടുതൽ സർവീസുകൾ ഉണ്ടാകും . ഒരു മാസത്തെ പരീക്ഷണ സർവീസിനുശേഷം വേണമെങ്കിൽ സർവീസുകളിലും സമയക്രമത്തിലും മാറ്റംവരുത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് മാനേജ്മെന്റാണ്‌ സർവേ നടത്തിയത്‌. കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ രാവിലെ ഏഴിനുമുമ്പ്‌ ഒപിയിൽ എത്താനാകാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നുവെന്ന സർവേ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആണ് സർവീസുകൾ ആരംഭിക്കുന്നത് . അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad