അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും വ്യാപക ഗുണ്ടാ ആക്രമണം ; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 18, തിങ്കളാഴ്‌ച

അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും വ്യാപക ഗുണ്ടാ ആക്രമണം ; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

 


അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും ഗുണ്ടാ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രിയാണ് സംഭവം. അഞ്ചുതെങ്ങ് പോസ്റ്റോഫീസിനു സമീപമുള്ള  യു.എസ്.എ. മെൻസ് വെയർ എന്ന വസ്ത്രസ്ഥാപനത്തിനു നേർക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്ഥാപന ഉടമകളായ അഞ്ചുതെങ്ങ് സ്വദേശികളായ ജിതിൻ ജോസഫ്(17), കിരൺ ജോസഫ്(19) കടയിലുണ്ടായിരുന്ന ഡാനിയേൽ(21) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചു. 


രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. കട  ഉടമകളായ ജിതിന്റെയും  കിരണിന്റെയും  പരിക്ക് ഗുരുതരമാണ്. ഇവരെ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  ബഹളംകേട്ടെത്തിയ നാട്ടുകാരെ അക്രമികൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.  ഇവിടന്ന്  തിരികെപ്പോയ അക്രമികൾ അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിനു സമീപത്തെ ജ്യൂസ് കടയിൽ കയറി  പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടയ്ക്കാവൂർ സ്വദേശികളായ ആകാശ്(17), അരുൺ(18) എന്നിവരെയും വെട്ടിപ്പരിക്കേൽപ്പിച്ചു.  ഗുരുതരമായി  പരിക്കേറ്റ ഇവർ  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.  തുടർന്ന്  അക്രമികൾ തോണിക്കടവ്, ചമ്പാവ് എന്നിവിടങ്ങളിലും ആളുകളെ ആക്രമിച്ചു. 


സംഭവത്തെത്തുടർന്ന് കടയ്ക്കാവൂർ പോലീസും അഞ്ചുതെങ്ങ് പോലീസും  സ്ഥലത്തെത്തി.  പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.  തിരഞ്ഞെടുപ്പിനു മുൻപ് അഞ്ചുതെങ്ങിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഘർഷത്തിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളുടെ നേർക്കാണ് ഇപ്പോൾ അക്രമം നടന്നതെന്നാണ്  പോലീസ് നിഗമനം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad