ആദ്യ കൗൺസിൽ യോഗത്തിൽ മുൻ ചെയർമാനെ ആദരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 19, ചൊവ്വാഴ്ച

ആദ്യ കൗൺസിൽ യോഗത്തിൽ മുൻ ചെയർമാനെ ആദരിച്ചു


 ആറ്റിങ്ങൽ നഗരസഭ കൗൺസിലിന്റെ ആദ്യ യോഗത്തിൽ മുൻ ചെയർമാൻ എം.പ്രദീപിനെ പുതിയ ഭരണസമിതിക്ക് വേണ്ടി അധ്യക്ഷ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ ആദരിച്ചു. 


2015 - 20 കാലഘട്ടത്തിലെ കൗൺസിൽ അധ്യക്ഷനായിരുന്നു എം. പ്രദീപ്. ഇക്കാലങ്ങളിൽ നിരവധി വികസന ക്ഷേമ പദ്ധതികൾ വിജയകരമായി പട്ടണത്തിൽ നടപ്പിലാക്കാൻ സാധിച്ചു. കൂടാതെ കൊവിഡ് എന്ന മഹാമാരിയിൽ നിന്ന് ഒരു പരിധിവരെ നഗരത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ ഇദ്ദേഹത്തിന്റെ ഇച്ഛാശക്തിയോടു കൂടിയ പ്രവർത്തനങ്ങൾ ഫലം കണ്ടു. ഇപ്പോൾ സ്ഥാനമേറ്റ ഭരണ സമിതിക്കും ഇദ്ദേഹം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വളരെ പ്രയോജനകരവും, മാതൃകാപരവുമാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സെക്രട്ടറി എസ്. വിശ്വനാഥൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad