കിഴുവിലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചൈതന്യ ജംക്ഷന് സമീപം ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവിനും മാതാവിനും കോവിഡ് സ്ഥിരീകരിച്ചു. യുവതി യു കെയിൽ നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയവേ ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവച്ചു.