മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എ.കെ.ആന്റണി മന്ത്രിസഭയിൽ 1995 മെയ് 03 മുതൽ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്നു. 2004 മുതൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 2006 ജനുവരിയിൽ അദ്ദേഹം രാജിവച്ചു. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.