നഗരസഭയിൽ ജനകീയാസൂത്രണം പദ്ധതി രൂപീകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 29, വെള്ളിയാഴ്‌ച

നഗരസഭയിൽ ജനകീയാസൂത്രണം പദ്ധതി രൂപീകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

 


ജനകീയാസൂത്രണം 2021 - 22 സാമ്പത്തിക വർഷത്തിൽ കില സംഘടിപ്പിച്ച പദ്ധതി രൂപീകരണ പരിശീലന പരിപാടി ആറ്റിങ്ങൽ  നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്. വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ.സുധീർ രാജ്, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


1997 മുതലാണ് സർക്കാർ ജനകീയാസൂത്രണം പദ്ധതി  രൂപീകരിക്കുന്നത്. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയാണ് ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കാൻ തുടങ്ങിയത്. ഈ പദ്ധതിയിലൂടെ ആറ്റിങ്ങൽ നഗരസഭയിൽ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റ് മാലിന്യ സംസ്കരണത്തിലൂടെ നിരവധി പുരസ്കാരങ്ങളാണ് വാരിക്കൂട്ടി കേരളത്തിന് തന്നെ മാതൃകയായത്. കൂടാതെ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ നിരവധിയായ വികസന ക്ഷേമ പ്രവർത്തനങ്ങളും നഗരസഭക്ക് നടപ്പാക്കാൻ സാധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ വാർഡ് സഭകളിലൂടെ ആനുകൂല്യങ്ങൾക്ക് അർഹരാക്കുന്നു.  ഒരു  സാമ്പത്തിക വർഷം 12 കോടിയോളം രൂപയാണ് ബഡ്ജറ്റ് വിഹിതമായി നഗരസഭക്ക് ലഭിക്കുന്നത്. ഇതിൽ പ്രതിവർഷം 80 ശതമാനത്തോളം തുക വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. 20 ശതമാനം തുക സ്പില്ലോവർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി അടുത്ത സാമ്പത്തിക വർഷം ചിലവിടും. സർക്കാർ നൽകുന്ന ഇത്തരം ഗ്രാന്റുകൾ ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാനത്തെ ഏറ്റവും നല്ല നഗരസഭയായി 3 തവണ ആറ്റിങ്ങലിനെ തിരഞ്ഞെടുത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad