പുതുവത്സര സമ്മാനമായി കിളിമാനൂരിൽ നിന്നും കെ എസ് ആർ ടി സിയുടെ ബോണ്ട് സർവ്വീസ് ആരംഭിച്ചു. പുളിമാത്ത് - കൊടുവഴന്നൂർ നിന്നും തിരുവനന്തപുരത്തേക്കാണ് ബോണ്ട് സർവീസ് നടത്തുന്നത്. അഡ്വ ബി സത്യൻ എം.എൽ.എ സർവ്വീസ് ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 നും വൈകിട്ട് 5 മണിക്കുമാണ് സർവീസ്. ഓഫീസ് ജീവനക്കാരെയും മറ്റു സ്ഥിരയാത്രക്കാരെയും ഉദ്ദേശിച്ചാണ് ബോണ്ട് സർവ്വീസ് നടത്തുന്നത്.