കോവിഡിന്റെ പശ്ചാത്തലത്തിലും പ്രൗഢിക്കു മങ്ങലേൽക്കാതെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

കോവിഡിന്റെ പശ്ചാത്തലത്തിലും പ്രൗഢിക്കു മങ്ങലേൽക്കാതെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ


ഇന്ന് ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ എഴുപത്തിരണ്ടാം വാർഷികം. കോവിഡിന്റെ ആശങ്കകൾക്കിടയിലും  രാജ്യം ഇന്ന്  റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല   ഇന്ത്യ സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്.   സ്വാതന്ത്ര്യം  നേടിയ ദിവസം സാതന്ത്ര്യദിനമായും ഭരണഘടന നിലവിൽ വന്ന ദിവസം റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നു.  'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിൻ്റെ അര്‍ത്ഥം.


കോവിഡിന്റെ പശ്ചാത്തലത്തിലും  പ്രൗഢിക്കു മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ 'ദുർഗ മാതാ കീ ജയ്', 'ഭരത് മാതാ കീ ജയ്' തുടങ്ങിയ സ്തുതികൾക്കൊപ്പം  'സ്വാമിയേ ശരണമയ്യപ്പ' എന്ന സൈനികരുടെ ശരണം വിളിയും മുഴങ്ങി.   അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക്  വിശിഷ്ടാതിഥിയില്ല എന്നൊരു പ്രേത്യേകതകൂടി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും  കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.   നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യം നിഷ് കർഷിക്കുന്ന മതേതരത്വവും ജനക്ഷേമവും  കൂടുതല്‍ കൂടുതല്‍ ശക്തമാക്കുന്നതിനും   വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വാഗ്താനങ്ങൾ ജനനന്മക്കുതകും വിധം പ്രാവർത്തികമാക്കാനുള്ള    പ്രതിജ്ഞയും പുനസമര്‍പ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതാണെന്ന്  ഓരോ ഭരണാധികാരിയും മറക്കരുത്.  


റിപ്പബ്ലിക് ദിനത്തിൽ ഏവരും ഊന്നിപ്പറയുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ  ഒരു ഉദ്ധരണിയുണ്ട്. ''ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്‍റെയോ തന്‍റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്‍റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ."
Post Top Ad