ആറ്റിങ്ങൽ നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 19, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

 


ആറ്റിങ്ങൽ നഗരസഭ  ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയെയും  അംഗങ്ങളായി വി.സുധർമ്മ, പി.ഉണ്ണികൃഷ്ണൻ, എസ്.സന്തോഷ്, വി.പി.സംഗീതറാണി എന്നിവരെയും തെരഞ്ഞെടുത്തു.   വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി എസ്.ഗിരിജ ടീച്ചറേയും  ജി.എസ്.ബിനു, കെ.പി രാജഗോപാലൻ പോറ്റി, ശാന്തകുമാരി, കെ.സതി എന്നിവർ അംഗങ്ങളായി. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അവനവഞ്ചേരി രാജു അംഗങ്ങളായി ആർ.എസ്.അനൂപ്, ഒ.പി. ഷീജ, മുരളീധരൻ നായർ, കെ.ഷീല എന്നിവരെയും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി രമ്യ സുധീർ അംഗങ്ങളായി ലൈല ബീവി, എസ്. സുഖിൽ, ആർ.ശങ്കർ, ദീപ രാജേഷ്  എന്നിവരെയും തെരഞ്ഞെടുത്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി രമ്യ സുധീർ അംഗങ്ങളായി ലൈല ബീവി, എസ്. സുഖിൽ, ആർ.ശങ്കർ, ദീപ രാജേഷ് എന്നിവരും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി എസ്.ഷീജ അംഗങ്ങളായി എം. താഹിർ, വി.എസ്. നിതിൻ, കെ.ജെ. രവികുമാർ, എസ്.സുജി എന്നിവരെയും തെരഞ്ഞെടുത്തു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എ.നജാം അംഗങ്ങളായി ആർ.രാജു, എ.രമാദേവി അമ്മ, കെ.എസ്. സുധാകുമാരി, സി.എസ്. ജീവൻലാൽ എന്നിവരുമാണ്.  ഭരണ സമിതിയിലെ എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർക്കും അംഗങ്ങൾക്കും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ആശംസകൾ നേർന്നു.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad