ആറ്റിങ്ങലിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

ആറ്റിങ്ങലിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

 


ആറ്റിങ്ങൽ നഗരസഭ 15-ാം വാർഡ് വലിയകുന്ന് സ്വദേശി 77 കാരിയായ നബീസ ബീവി കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് വീടിന് സമീപം കാൽ വഴുതി വീണ് പരിക്കേറ്റതിനെ  തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇടുപ്പെല്ലിന് പൊട്ടൽ സംഭവിച്ചതിനാൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഐ.സി.യു വിൽ പ്രവേശിപ്പിക്കുകയും കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ രോഗം മൂർച്ഛിച്ച്  മരിക്കുകയുമായിരുന്നു. 


 വാർഡ് കൗൺസിലർ എം. താഹിർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ആശുപത്രിയിൽ നിന്ന് മൃതശരീരം വിട്ട് കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചെയർപേഴ്സണും, കൗൺസിലറും പള്ളി ഇമാമിനോട് ചർച്ച ചെയ്ത ശേഷം എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് വൈകുന്നേരം 7 മണിയോടെ ആറ്റിങ്ങൽ മുസ്ലീം ജമാത്ത് പള്ളിയിൽ ഖബറടക്കി. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം അംഗം അജി പള്ളിയും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. 

Post Top Ad