രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. കഴിഞ്ഞ കൊല്ലം പതിമൂന്നു തവണയാണ് ഇന്ധന വില വർധിപ്പിച്ചത് എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തിയത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് -86 .73, ഡീസല്‍ -80. 73 എന്നിങ്ങനെയാണ് പുതിയ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.