ഒരു ഫോൺവിളിക്കപ്പുറം കെ എസ് ഇ ബി സേവനങ്ങൾ ഇനി വീട്ടിലെത്തും - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

ഒരു ഫോൺവിളിക്കപ്പുറം കെ എസ് ഇ ബി സേവനങ്ങൾ ഇനി വീട്ടിലെത്തും


ഒരു ഫോൺവിളിക്കപ്പുറം  സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന സംവിധാനങ്ങളുമായി കെ എസ് ഇ ബി.  ‘1912’ എന്ന നമ്പറിൽ രജിസ്റ്റർ ചെയ്താൽ   വൈദ്യുതി ക‍ണക‍്ഷൻ അടക്കമുള്ള സേവനങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി ലഭ്യമാക്കും. പരീക്ഷണാർഥം ഈ സംവിധാനം അടുത്ത മാസം മുതൽ 100 സെ‍ക‍്ഷൻ ഓഫിസുകളിൽ നടപ്പാക്കും. പുതിയ വൈദ്യുതി കണ‍ക്‌ഷൻ, ഉടമസ്ഥാ‍വകാശ മാറ്റം, കണക്ടഡ് ലോഡ് / കോൺട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ–മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ്  ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.  ഇതിനായി മൊബൈൽ ആ‍പ്പും വികസിപ്പിക്കും.


സേവനങ്ങൾ ആവശ്യമുള്ളവർ  പേരും ഫോൺ നമ്പറും പറഞ്ഞ് രജിസ്റ്റർ ചെയ്യണം. ഉദ്യാഗസ്ഥർ  അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കും. ആവശ്യമുള്ള രേഖകളെ‍ക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി അറിയിക്കും. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചു വാങ്ങിയശേഷം വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തി അടയ്ക്കേണ്ട തുക അടക്കമുള്ള വിവരങ്ങൾ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യും. ഓൺലൈനായി തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാക്കും.


ആദ്യഘട്ടത്തിൽ നിലവിലെ ലോ ടെൻഷൻ (എൽടി) ഉപയോക്താക്കൾക്കും പുതുതായി എൽടി കണ‍ക‍്ഷന് അപേക്ഷിക്കുന്ന‍വർക്കുമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ്പിള്ള അറിയിച്ചു.


Post Top Ad