സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി - EC Online TV

Breaking

Post Top Ad


2021, ജനുവരി 9, ശനിയാഴ്‌ച

സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി

 


കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്ത് മാസങ്ങളായി  അടച്ചിട്ടിരുന്ന  സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകി.  കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ കൃത്യമായി പാലിക്കണം.  കോവിഡ്  വ്യാപന സാഹചര്യത്തിൽ  വിനോദ സഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  അറിയിച്ചു. 


Post Top Ad