ചിറയിൻകീഴിൽ ഗുണ്ടാസംഘം വീട്ടമ്മയെ ആക്രമിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

ചിറയിൻകീഴിൽ ഗുണ്ടാസംഘം വീട്ടമ്മയെ ആക്രമിച്ചു


ചിറയിൻകീഴ് എരുമക്കാവിൽ മൂന്നംഗസംഘം വീട്ടമ്മയെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിക്കുകയും കൈ അടിച്ചോടിക്കുകയും ചെയ്തു.  വീട്ടമ്മയുടെ  നിലവിളികേട്ടു തടയാനെത്തിയ സഹോദരനെയും ഗുണ്ടാസംഘം മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവിപ്രിയയിൽ സുനിൽകുമാറിന്റെ ഭാര്യ ബി.ഷീല(49),  സഹോദരൻ ബൈജു(47) എന്നിവരെ സമീപവാസികൾ ചേർന്നു തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം രാത്രിയിലാണ്  വീടിനു നേരെ  ആക്രമണം ഉണ്ടായത്. വീട്ടിൽ മറ്റാരും  ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തിയ അക്രമി സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച വീട്ടമ്മയെ ഗേറ്റിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുപോയി  അക്രമിക്കുകയുമായിരുന്നു. പോലീസിനെ വിവരമറിയിക്കരുതെന്ന് ഭീഷണി മുഴക്കിയിട്ടാണ് അക്രമി സംഘം മടങ്ങിയതെന്നാണ് സംഭവത്തിൽ ദൃസാക്ഷികളായ നാട്ടുകാർ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട്‌  ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.  കണ്ടാലറിയാവുന്നവരാണു പ്രതികളെന്നു പരുക്കേറ്റവരും നാട്ടുകാരും ചിറയിൻകീഴ് പൊലീസിനു മൊഴി നൽകി എങ്കിലും പോലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് ആക്ഷേപവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad