നേരിട്ട് പരിചയമില്ലാത്തവരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് സൈബർ ടോമിന്റെ മുന്നറിയിപ്പ്. ഓൺലൈൻ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിഡിയോ കോൾ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും വിഡിയോ കോളുകൾ ചെയ്യുന്നത്. ഈ കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം ഫ്രണ്ട് ക്യാമറ ഓണായി, കോൾ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്സ് എന്നിവ എടുത്തതിനു ശേഷം കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പണം ആവശ്യപ്പെടുക, ബ്ലാക് മെയില്‍ ചെയ്യുക തുടങ്ങിയവയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്തു ഇത്തരത്തില്‍ വഞ്ചിക്കപെടാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കുക എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി