പാലിയേറ്റീവ് ദിനത്തിൽ പോഷകാഹര കിറ്റും സഞ്ചാര സഹായക ഉപകരണവും വിതരണം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

പാലിയേറ്റീവ് ദിനത്തിൽ പോഷകാഹര കിറ്റും സഞ്ചാര സഹായക ഉപകരണവും വിതരണം ചെയ്തു


 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയും, വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് കെയർ രോഗികൾക്ക് പോഷകാഹാര കിറ്റ്, വസ്ത്രം, സഞ്ചാര സഹായക ഉപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ വിതരണോദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി രോഗിയുടെ കൂട്ടിരിപ്പ്കാരനായ മുതിർന്ന അംഗം സുകുമാരന് കൈമാറി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷനായി. വാർഡ് കൗൺസിലർ എം. താഹിർ, കൗൺസിലർ രമ്യ സുധീർ, റിട്ട.എഞ്ചിനീയർ എൻ.രവീന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് യൂണിറ്റ് ഇൻ ചാർജ് ബി.എസ്. ശ്രുതി യോഗത്തിന് നന്ദി പറഞ്ഞു.നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമായി 2013 ൽ ആണ് വലിയകുന്ന് ആശുപത്രിയിൽ പാലിയേറ്റീവ് കെയർ രൂപീകരിച്ചത്. തുടർന്ന് നിരവധി കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവർക്ക് തികച്ചും ആശ്രയം ആയിരിക്കുകയാണ് ഈ പദ്ധതി. ഇവിടെ ആരംഭിച്ച സാന്ത്വന പരിചരണ യൂണിറ്റ് 9 വർഷം പിന്നിടുമ്പോൾ നഗരത്തിലെ 2500 കുടുംബങ്ങൾക്കാണ് സാന്ത്വനത്തിന്റെ കൈത്താങ്ങായി മാറിയത്.  പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ചെയർപേഴ്സനും, വൈസ് ചെയർമാനും, വാർഡ് കൗൺസിലറും കേക്ക് മുറിച്ച് മധുരം പങ്കിട്ട ശേഷമാണ് മടങ്ങിയത്. ആശുപത്രി ജീവനക്കാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കൂട്ടിരിപ്പുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad