ആറ്റിങ്ങൽ നഗരസഭയും, ജില്ല ആരോഗ്യ വിഭാഗവും, വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ്. 48 പേരെയാണ് ഇന്ന് കൊവിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ ദിവസം കൺസ്യൂമർഫെഡിലെ ജീവനക്കാരന് രോഗം ബാധിച്ചിരുന്നു. തുടർന്നാണ് വെയർഹൗസ് ഗോഡൗണിലെ ജീവനക്കാരെ പരിശോധിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായും, നിരവധിപേർ പണിയെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളിലുമായി 18 പരിശോധന ക്യാമ്പുകളാണ് നഗരസഭ സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തെ രോഗവ്യാപനത്തിൽ നിന്നും ചെറുക്കാൻ ഒരു പരിധി വരെ ഇത്തരം ക്യാമ്പുകൾ പ്രയോജനകരമായി. ആരോഗ്യ മേഖലയിൽ നഗരസഭ നടപ്പിലാക്കുന്ന ഇത്തരം സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
2021, ജനുവരി 7, വ്യാഴാഴ്ച
നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെ ഫലം ആശ്വാസകരം
ആറ്റിങ്ങൽ നഗരസഭയും, ജില്ല ആരോഗ്യ വിഭാഗവും, വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ്. 48 പേരെയാണ് ഇന്ന് കൊവിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ ദിവസം കൺസ്യൂമർഫെഡിലെ ജീവനക്കാരന് രോഗം ബാധിച്ചിരുന്നു. തുടർന്നാണ് വെയർഹൗസ് ഗോഡൗണിലെ ജീവനക്കാരെ പരിശോധിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായും, നിരവധിപേർ പണിയെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളിലുമായി 18 പരിശോധന ക്യാമ്പുകളാണ് നഗരസഭ സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തെ രോഗവ്യാപനത്തിൽ നിന്നും ചെറുക്കാൻ ഒരു പരിധി വരെ ഇത്തരം ക്യാമ്പുകൾ പ്രയോജനകരമായി. ആരോഗ്യ മേഖലയിൽ നഗരസഭ നടപ്പിലാക്കുന്ന ഇത്തരം സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്:
Regional News