ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിന് തീപിടുത്തം. പെട്ടെന്നുണ്ടായ തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തുകയും തീ അണക്കുകയും ചെയ്തു. തീ പടർന്ന് പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വളരെ തിരക്കേറിയ പ്രദേശമായ ആറ്റിങ്ങൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടും കെ എസ് ഇ ബി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.