സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം മാറ്റി വച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 10, ഞായറാഴ്‌ച

സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം മാറ്റി വച്ചു

സംസ്ഥാനത്ത്  പോളിയോ തുള്ളി മരുന്ന് വിതരണം മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.  ദേശീയ പോളിയോ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ വിതരണം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം  അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Post Top Ad