കിഴുവിലം സർവീസ് സഹകരണ ബാങ്ക് എൽഡിഎഫ് ഉപരോധിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

കിഴുവിലം സർവീസ് സഹകരണ ബാങ്ക് എൽഡിഎഫ് ഉപരോധിച്ചു

 


കിഴുവിലം സർവീസ് സഹകരണ  ബാങ്ക്‌ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയ്‌ക്ക്‌ പകരം  ബാങ്ക് സെക്രട്ടറി വ്യാജ വോട്ടർ പട്ടികയാണ് നൽകിയതെന്ന് ആരോപിച്ച്  ബാങ്ക്‌ ഹെഡ് ഓഫീസ് എൽഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം അനിൽ കുമാർ ഉപരോധം ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി ഹരീഷ് ദാസ്, കിഴുവിലം ലോക്കൽ സെക്രട്ടറി ആർ കെ ബാബു, സിപിഐ ലോക്കൽ സെക്രട്ടറി അൻവർ ഷാ എന്നിവർ പങ്കെടുത്തു. പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചർച്ചയിൽ പരാതി അന്വേഷിച്ച് നടപടി എടുക്കാമെന്ന ഉറപ്പിന്മേലാണ്  സമരം അവസാനിപ്പിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad