ഇരുചക്ര വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ആറ്റിങ്ങൽ ഗവ.കോളേജിലെ രണ്ടാം വർഷ എക്കണോമിക്സ് ഡിഗ്രി വിദ്യാർത്ഥിയായ അജിത് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കണിയാപുരം ആലുംമൂട് പെട്രാൾ പമ്പിനടുത്താണ് അപകടം നടന്നത്. ബ്രേക്കിടുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കാറിലിടിരിക്കുകയായിരുന്നു. അജിത്തും സുഹൃത്ത് പ്രജീഷും പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജിത്തിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് പ്രജീഷ് ചികിത്സയിലാണ്. കഴക്കൂട്ടം വെട്ടുറോഡ് സൈനിക നഗർ മഠത്തിവിള വീട്ടീൽ ഭാസി – ലളിത ദമ്പതികളുടെ മകനാണ് അജിത്. ആറ്റിങ്ങൽ ഗവ കോളേജ് എസ്.എഫ്.ഐ അംഗവും, ഡി.വൈ.എഫ്.ഐയുടെ കഴക്കൂട്ടം ബ്ലോക്ക് നട യൂണിറ്റ് അംഗവുമായിരുന്നു.