സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,575 ആയി. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. യു.എസ് ബോണ്ടിൽ നിന്നുള്ള ആദായം വർധിച്ചത് സ്വർണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞ് 1,840 ഡോളറിൽ എത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി ഒന്നിന് 37,440 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന് വില. ജനുവരി 5,6 തിയതികളിൽ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില. അതിനു ശേഷം സ്വർണവിലയിൽ കുറവ് സംഭവിക്കുകയായിരുന്നു. അതേസമയം, കോവിഡ് വാക്സിൻ എത്തുന്നതുമായി ബന്ധപ്പെട്ട് വിപണിയിൽ സംഭവിച്ച മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് എന്നാണ് സൂചന. കേരളത്തിൽ ഇന്നത്തെ സ്വർണവില ചുവടെ അറിയാം.