സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍മാരുടെ സമരം തുടങ്ങി. വേതന കുടിശ്ശികയും ഡി എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് രാവിലെ എട്ടു മുതലാണ് മൂന്ന് മണിക്കൂര്‍ നീളുന്ന സമരം ആരംഭിച്ചത്. രാവിലെ 11 വരെ ഒ പി ബഹിഷ്കരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗം, പ്രസവ ചികിത്സ എന്നിവയെ സമരം ബാധിക്കില്ല.
2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നല്കണമെന്നുള്ള ആവശ്യവുമായാണ് ഡോക്ടര്‍മാരുടെ സമരം. അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകള്‍, പേ വാര്‍ഡ് അഡ്മിഷന് എന്നിവയും ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമരത്തിലുള്ള ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പണിമുടക്ക് കൊണ്ട് ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സത്യഗ്രഹമടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കും.