ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ - EC Online TV

Breaking

Post Top Ad


2021, ജനുവരി 6, ബുധനാഴ്‌ച

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍


തിയറ്റർ ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. ദീർഘനാളായി സർക്കാരിനോട് ആവശ്യപ്പെടുന്ന  വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുള്ള ആവശ്യങ്ങൾക്ക് ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. 50 ശതമാനം ആളുകളെ മാത്രം   പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.  ഇളവുകൾ നൽകാത്തതിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി  കഴിഞ്ഞ ദിവസം  ഫിലിം ചേമ്പര്‍   രംഗത്തെത്തിയിരുന്നു. തിയറ്റർ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ർ ഉറപ്പ് നൽകിയിരുന്നു  എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തൽ.   

 

Post Top Ad