കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി പിൻവലിച്ചു സർക്കാർ ഉത്തരവ്. ജനുവരി 16 മുതൽ സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും പ്രവർത്തിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഓഫീസുകളുടെ പ്രവർത്തനം.