2019 ലെ ദേശീയ അവാർഡ് പരിഗണനയിൽ മലയാളത്തിൽ നിന്നും പതിനേഴ് ചിത്രങ്ങൾ. മോഹൻലാൽ പ്രിയദർശൻ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'വും ലിജോ ജോസ് പല്ലിശ്ശേരി ചിത്രം 'ജെല്ലിക്കെട്ടും' അന്തിമ റൗണ്ടിലുണ്ട്. മികച്ച സംവിധായകൻ, കലാ സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാര വിഭാഗങ്ങളിലേക്കാണ് ‘മരക്കാർ' പരിഗണിക്കുന്നത്. സമീർ, വാസന്തി, ഇഷ്ഖ്, വൈറസ് തുടങ്ങിയ മലയാള ചിത്രങ്ങളും അന്തിമ റൗണ്ടിലേക്ക് കടക്കും. മാർച്ച് ആദ്യം 2019ലെ പുരസ്കാര പ്രഖ്യാപിക്കും.
100 കോടി ബജറ്റില്‍ പ്രിയദര്ശന് രചനയും സംവിധാനവും നിര്‍വഹിച്ച 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ അഞ്ച് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.