അവനവഞ്ചേരി ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 9, ശനിയാഴ്‌ച

അവനവഞ്ചേരി ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് കൊവിഡ്  സ്ഥിരീകരിച്ചു. മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ സ്വദേശിയാണ്  വിദ്യാർത്ഥി.

കഴിഞ്ഞ ദിവസം രക്ഷകർത്താക്കൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വാളക്കാട് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ പരിശോധിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. കുട്ടിയെ മാതാപിതാക്കളോടൊപ്പം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ഇടപെടലിനെ തുടർന്ന് ആരോഗ്യ വിഭാഗം സ്കൂളിലെത്തി ജാഗ്രത നിർദ്ദേശങ്ങൾ നൽകി. ജനുവരി 7 നാണ് കുട്ടി അവസാനമായി ക്ലാസിലെത്തിയത്. അതിനാൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ക്ലാസിലെ 13 കുട്ടികളെയും ആ ക്ലാസിലെ അധ്യാപകരേയും കർശന വീട്ട് നിരീക്ഷണത്തിലേക്ക് മാറ്റി. അതോടൊപ്പം ഈ കുട്ടി പഠിച്ചിരുന്ന തൊട്ടടുത്ത ട്യൂഷൻ സെന്റെറിലെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 20 വിദ്യാർത്ഥികളെയും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു. 


 നഗരസഭ പരിധിയിലെ താമസക്കാരനല്ല ഈ വിദ്യാർത്ഥി. രോഗലക്ഷണമുള്ള വീടുകളിൽ നിന്ന് കുട്ടികളെ സ്കൂളുകളിൽ അയക്കാതിരിക്കാൻ രക്ഷിതാക്കൾ പരമാവധി ശ്രദ്ധിക്കണം. പട്ടണത്തിൽ ഇതിന് വേണ്ട ബോധവൽക്കരണങ്ങൾ നഗരസഭ ഇടപെട്ട് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിനാൽ രോഗ വ്യാപന സാധ്യത ഏറെയാണ്. അതിനാൽ രക്ഷിതാക്കൾക്ക് പുറമെ അധ്യാപകരും കൂടുതൽ ബോധവൽക്കരണം കുട്ടികൾക്ക് നൽകേണ്ടത് അനിവാര്യമാണെന്ന് ചെയർപേഴ്സൺ അറിയിച്ചു. 


വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്. മഞ്ചു, ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും ട്യൂഷൻ സെന്റെറും പരിസരവും അണുവിമുക്തമാക്കി.


Post Top Ad