മലയാള ടെലിവിഷൻ രംഗത്തെ ആദ്യ സ്ട്രിപ്പ് കാർട്ടൂൺ മുൻഷിയുടെ തുടക്കം മുതൽ 2012 വരെ മുൻഷിയായി അഭിനയിച്ച കൊല്ലം പരവൂർ കെ . പി.ശിവശങ്കരക്കുറുപ്പ് അന്തരിച്ചു .94 വയസ്സായിരുന്നു അദ്ദേഹത്തിന്. എഴുപത്തി മൂന്നാമത്തെ വയസ്സിൽ ആണ് മുൻഷിയായി അഭിനയിച്ചു തുടങ്ങിയത്. 2000 സെപ്തംബർ 14 ന് ആണ് ഏഷ്യാനെറ്റിൽ മുൻഷി ആരംഭിച്ചത് .മൂവായിരം എപ്പിസോഡ് പൂർത്തിയായപ്പോൾ മുൻഷി ഗിന്നസ് ബുക്കിൽ ഇടം പിടിക്കുകയും ചെയ്തു.
ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ മരുമകനാണ് അദ്ദേഹം. ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ഇന്ദ്രനായി അഭിനയിച്ചു . അടൂർ ഗോപാലകൃഷ്ണന്റെ മിക്ക സിനിമകളിലും ,കെ പി.കുമാരൻ ,ലെനിൻ രാജേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിലും അംഗമായിരുന്നു. 1927 ൽ പരവൂരിലാണ് ജനനം. ഹൈസ്കൂൾ പഠനം കഴിഞ്ഞു കെ.പി.എ .സി യുടെ നാടക ട്രൂപ്പിൽ അംഗമായി. വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.