ആറ്റിങ്ങലിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കുഴിമുക്കിൽ ശ്യാം നിവാസിൽ രാജേന്ദ്രൻ (70), ശ്യാമള (65) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശ്യാമള ടെറസ്സിന്റെ മുകളിലും രാജേന്ദ്രൻ പറമ്പിലെ മാവിലും തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാമള ക്യാൻസർ രോഗിയായിരുന്നു. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ആറ്റിങ്ങൽ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.