കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചു. പാചകവാതക പെട്രോളിയം ഉല്പന്നങ്ങളുടെ പ്രതിദിന വില വർദ്ധനവിനെതിരെയും കർഷക ദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികളിലും പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സായാഹ്ന പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഗീത യോഗത്തിന് അധ്യക്ഷത വഹിച്ചു. എസ്. ജമീല സ്വാഗതം പറഞ്ഞു. സി.പി.എം ഈസ്റ്റ് എൽ.സി സെക്രട്ടറി സി. ചന്ദ്രബോസ്, ഏരിയ കമ്മിറ്റി അംഗം എം.മുരളി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കൂടാതെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ശേഷമാണ് യോഗം അവസാനിച്ചത്.