മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഓപ്പറേഷന് സ്ക്രീന്‍’ പരിശോധന ഇന്നു മുതല്‍. കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ്ങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് പരിശോധന നടത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് ഇന്നു മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകള്‍ക്കും, വിന്‍ഡോ കര്ട്ടനിട്ടവര്ക്കെതിരെയും നടപടി സ്വീകരിക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ച് ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും . നിയമം ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴി പിഴ ചുമത്തും.