റിപ്പബ്ലിക്ക് ദിനത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്വിസ് മൽസര വിജയികളായിട്ടുള്ള കുട്ടികൾക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സമ്മാനം വിതരണം ചെയ്തു. കൂടാതെ 2020 - 21 അധ്യയന വർഷത്തിൽ എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഡയറ്റിലെ 15 വിദ്യാർത്ഥികൾക്കുള്ള പ്രശസ്തി ഫലകവും കൈമാറി.
കീഴാറ്റിങ്ങൽ ക്ലസ്റ്റർ സ്കൂളുകളായ 7 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. കൂടാതെ കൊവിഡ് പ്രതിസന്ധിയിൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന ക്ലാസ് നയിച്ച ടീച്ചർ സന്ധ്യയെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, എസ്.എം.സി ചെയർമാൻ സുനിൽകുമാർ, പ്രിൻസിപ്പൽ ഷീജ കുമാരി, സ്കൂൾ ഇൻ ചാർജ് ശ്യാമില, എന്നിവർ പങ്കെടുത്തു.