ആറ്റിങ്ങൽ നഗരസഭ സാക്ഷരത മിഷന്റെ തുല്യത ക്ലാസ് റൂം പഠനം പുനരാരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 10, ഞായറാഴ്‌ച

ആറ്റിങ്ങൽ നഗരസഭ സാക്ഷരത മിഷന്റെ തുല്യത ക്ലാസ് റൂം പഠനം പുനരാരംഭിച്ചു

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്റെറി സ്കൂളിൽ നഗരസഭാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ  പത്ത്, പ്ലസ് വൺ, പ്ലസ്  ടു തുല്യത ക്ലാസുകൾ  പുനരാരംഭിച്ചു. പഠനോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1 മുതൽ ഓൺലൈൻ പഠന സംവിധാനത്തിലൂടെ ആയിരുന്നു ഇവർക്ക് ക്ലാസുകൾ  നൽകിയിരുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി 150 പഠിതാക്കളാണ് ഉള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാർഥികളുടെ  അനുപാതം അനുസരിച്ച്  ആവശ്യമെങ്കിൽ ഷിഫ്റ്റുകളായിട്ടും  ക്ലാസുകൾ നടത്തും . പത്താംതരം തുല്യത പഠനം പതിനാലമത്തെ ബാച്ചും, പ്ലസ് വൺ അഞ്ചാമത്തെ ബാച്ചും, പ്ലസ്  ടു നാലാമത്തെ ബാച്ചിന്റെയുമാണ് ക്ലാസുകൾ  ആരംഭിച്ചിരിക്കുന്നത്.
നോഡൽ പ്രേരക് ജി.ആർ.മിനിരേഖ, പ്രേരക് കെ.ആർ.ബിന്ദു, അധ്യാപകരായ സി.എസ്.വിനോദ്, എസ്.ഷൈനി, എസ്.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്.

Post Top Ad