കേരളത്തിൽ തീയറ്ററുകള്‍ ഉടന്‍ തുറക്കും ; വിജയ് ചിത്രം മാസ്റ്ററിന് പ്രദർശന ഇളവ് - EC Online TV

Breaking

Post Top Ad


2021, ജനുവരി 11, തിങ്കളാഴ്‌ച

കേരളത്തിൽ തീയറ്ററുകള്‍ ഉടന്‍ തുറക്കും ; വിജയ് ചിത്രം മാസ്റ്ററിന് പ്രദർശന ഇളവ്


കേരളത്തിൽ  തീയറ്ററുകള്‍ ഉടന്‍ തുറക്കും.   തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. തിയേറ്റർ  തുറക്കുന്ന  തീയതി ഇന്ന്   വൈകിട്ട് പ്രഖ്യാപിക്കും. ഉപാധികള്‍ അംഗീകരിച്ചതിനാല്‍ 13ന് തന്നെ തീയറ്ററുകള്‍ തുറക്കാനാണ് സാധ്യത.   തീയറ്റർ ഉടമകൾ മുന്നോട്ട് വച്ച  എന്റര്‍ടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കുക, വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ്  പുതുക്കാൻ സാവകാശം നൽകുക  എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രി  അംഗീകരിച്ചതിനാലാണ്  ഈ തീരുമാനം. വിജയ് സിനിമ  മാസ്റ്ററിന്റെ ദൈര്‍ഘ്യം മണിക്കൂറായതിനാൽ  ഒമ്പത് മണി വരെ പ്രദർശന സമയം എന്നതിൽ മാസ്റ്ററിന് ഇളവ് നല്‍കും.   തീയറ്ററുകളില്‍ നാളെ മാസ്റ്റർ പരീക്ഷണ പ്രദര്‍ശനം നടത്തും.   ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന  നിര്‍മ്മാതാക്കളുടെ അടിയന്തര യോഗത്തിൽ  സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യും.   

Post Top Ad