കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് അഞ്ചുതെങ്ങ് സി എച്ച് സി സുസജ്ജം - EC Online TV

Breaking

Post Top Ad


2021, ജനുവരി 16, ശനിയാഴ്‌ച

കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് അഞ്ചുതെങ്ങ് സി എച്ച് സി സുസജ്ജം

 കോവി ഡ് - 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനും രോഗം വരാതിരിക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് വികസിപ്പിച്ച വാക്സിൻ അഞ്ചുതെങ്ങ്   ആശുപത്രിക്ക്  ലഭിക്കും. ആദ്യ ഘട്ടത്തിൽ ആരോഗ്യ വകുപ്പിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ , നഴ്സുമാർ, ഫീൽഡ് വിഭാഗം ജീവനക്കാർ,ആശാ വർക്കർമാർക്കുമാണ് വാക്സിനുകൾ കുത്തിവയ്ക്കുന്നത്. വാക്സിൻ കുത്തിവെയ്പ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ,തഹസീൽദാർ, അഞ്ച് തെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്. ഒ മാർ, താലൂക്ക് സപ്ലൈ ഓഫീസർ, എ.ഇ. ഒ, സി എച്ച് .സി, PHC കളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ ഒരു യോഗം ഇന്ന് ( 16/01 / 2021 ) ഉച്ചക്ക് 2 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഒ .എസ് അംബികയുടെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ വിതരണം  തിങ്കളാഴ്ച  (18/01/21) ഉച്ചയ്ക്ക് രണ്ടുമണിക്ക് അഞ്ചുതെങ്ങ് സി.എച്ച്.സിയിൽ വച്ച് ബഹു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad