സി.എസ്.ഐ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

സി.എസ്.ഐ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


ആറ്റിങ്ങൽ  സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്നുള്ള പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിയെ ആരോഗ്യ വിഭാഗം ഹോം ഐസൊലേഷനിലേക്ക് മാറ്റി. 16 വയസ് കാരിയായ ഈ കുട്ടി സമീപ പഞ്ചായത്ത് നിവാസിയാണ്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ജെ.എച്ച്.ഐ മാരായ  എ.അഭിനന്ദ്, മുബാരക്ക് എന്നിവർ സ്കൂളിലെത്തി വിവര ശേഖരണം നടത്തി. ഈ കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 12 കുട്ടികളെയും അധ്യാപകരെയും 7 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. കൂടാതെ സ്കൂളും പരിസരവും അണുവിമുക്തം ആക്കാനുള്ള നടപടിയും സ്വീകരിച്ചു. കുട്ടി പഠിച്ചിരുന്ന ക്ലാസ് റൂം അണുവിമുക്തമാക്കി 7 ദിവസത്തിന് ശേഷം മാത്രമെ പഠനം പുനരാരംഭിക്കൂ. പക്ഷേ സ്കൂളിലെ മറ്റുള്ള ക്ലാസുകളിൽ പഠനം തുടരാൻ യാതൊരു തടസവും ഉണ്ടാവില്ല എന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad