ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖപ്രസവം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖപ്രസവം

 


ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ടയിലും തൃശൂരിലും കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾ പ്രസവിച്ചു. തിരുവല്ല കോയിപ്രം താവളത്തിൽ ഹൗസിൽ റോയ്സിന്റെ ഭാര്യ മേഘ(24) പെൺ കുഞ്ഞിനും തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി(32) ആൺ കുഞ്ഞിനും ജന്മം നൽകി.


ഡോക്ടറുടെ നിർദ്ദേശ പ്രകാരം മേഘയെ തിരുവല്ല താലൂക്ക്  ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ  യാത്രാമധ്യേ മേഘയുടെ ആരോഗ്യനില വഷളാകുകയും ചെയ്തു.  ചങ്ങനാശേരി മന്ദിരം കവല ഭാഗത്ത് വെച്ച് ഇന്നലെ പുലർച്ചെ  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ  രാജീവിന്റെ പരിചരണത്തിൽ മേഘ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ  നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ  കോളനിയിൽ  സുബീഷിന്റെ ഭാര്യ മിനിക്കുട്ടി(32)ക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന്  ആംബുലൻസിൽ  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പുളിയലപാറ വച്ച്  മിനിക്കുട്ടിയുടെ ആരോഗ്യനില വഷളാകുകയും തുടർന്ന്   എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജി ജോസിന്റെ വൈദ്യസഹായത്തിൽ മിനിക്കുട്ടി ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ  നൽകിയ ശേഷം ഇരുവരെയും ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിPost Top Ad