ആറ്റിങ്ങൽ നഗരസഭയിൽ 12-ാം പച്ചതുരുത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരസഭയിൽ 12-ാം പച്ചതുരുത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

 

ആറ്റിങ്ങൽ നഗരസഭയിൽ  12-ാം പച്ചതുരുത്തിന്റെ  ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.   ആറ്റിങ്ങൽ നഗരസഭയും ഹരിതകേരള മിഷനും സംയുക്തമായി പട്ടണത്തിൽ  നടപ്പിലാക്കുന്ന  പച്ചതുരുത്ത്   പദ്ധതിയുടെ  നഗരസഭാ തല ഉദ്ഘാടനം ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയത്തിൽ 10 സെന്റിൽ തയ്യാറാക്കിയ ഔഷധ പച്ചത്തുരുത്തിൽ വേപ്പിൻ തൈ നട്ടാണ്   ചെയർപേഴ്സൺ  നിർവ്വഹിച്ചത്.  പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ട് ആദ്യത്തെ പച്ചത്തുരുത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.  കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പൊതു വിദ്യാലയങ്ങളിലും പുറമ്പോക്ക് ഭൂമിയിലുമായി 11 പച്ചത്തുരുത്തുകൾ നഗരസഭ നിർമ്മിച്ചു.  ജില്ലയിലെ ഏറ്റവും നല്ല പച്ചത്തുരുത്തിനുള്ള പുരസ്കാരത്തിനും ആറ്റിങ്ങൽ  നഗരസഭ അർഹമായി.  മാദളം, തൃത്തല്ലി, ആടലോടകം, കരിനൊച്ചി, നീല അമരി, കറിവേപ്പ്, കൃഷ്ണതുളസി, ഞവര, കാട്ട് നെല്ലി തുടങ്ങിയ നിരവധി ഔഷധ ചെടികളാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നട്ടത്. ഇത്തരത്തിൽ നഗരസഭ സൃഷ്ടിച്ച പുതിയതും പഴയതുമായ പച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ട ചുമതലയും അതാത് സ്ഥാപനങ്ങൾക്കാണ്. ഈ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കോട്ടം തട്ടിയ പ്രകൃതിയുടെ സന്തുലനാവസ്ഥ പുനസ്ഥാപിക്കുക എന്ന ലക്ഷ്യം സാധ്യമാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറഞ്ഞു. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, അയ്യങ്കാളി തൊഴിലുറപ്പ് സൂപ്പർവൈസർ ചിന്നു, സ്മിത, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു


Post Top Ad