ആറ്റിങ്ങലിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു ; കൊവിഡ് മരണം 14 കടന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

ആറ്റിങ്ങലിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു ; കൊവിഡ് മരണം 14 കടന്നു

 ആറ്റിങ്ങൽ നഗരസഭ വാർഡ് 11 കരിച്ചയിൽ ബേബി ഭവനിൽ അജിയാണ് (52) കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 13 ന് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയിൽ ഇയാൾക്ക് നിമോണിയ ബാധിച്ചതായി കണ്ടുപിടിക്കാൻ സാധിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്ക് 1 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇയാൾ ആറ്റിങ്ങൽ സബ് ജയിലിലെ ഭക്ഷണ വിതരണ കരാറുകാരനായിരുന്നു. 


മരണ വിവരം അറിഞ്ഞതിനെ തുടർന്ന് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ജെ.എച്ച്.ഐ സിദ്ദീഖ് മോർച്ചറിയിൽ എത്തി മൃതശരീരം വിട്ട് കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമ്മിറ്റി അംഗങ്ങളായ അജീഷ്, കൃഷ്ണദാസ്, നിഖിൽ, വിഷ്ണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ് മൃതശരീരം ഏറ്റുവാങ്ങി ശാന്തിതീരം നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ ശ്മശാനവും പരിസരവും അണുവിമുക്തമാക്കി.

Post Top Ad