വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രവും മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്യും: സത്യൻ എം.എൽ.എ. - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 14, ഞായറാഴ്‌ച

വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രവും മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്യും: സത്യൻ എം.എൽ.എ.


ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഡയാലിസിസ് ബ്ലോക്ക്, കേശവപുരം സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രത്തിനും ഒറ്റൂർ, നഗരൂർ, കരവാരം, അടയമൺ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പുതുശ്ശേരിമുക്ക് ( കരവാരം ) പഴയകുന്നുമ്മേൽ, കിളിമാനൂർ, അകത്തുമുറി ( ചെറുന്നിയൂർ) കൊടുവഴന്നൂർ ,കണ്ണമംഗലം (വക്കം) എന്നീ ഹെൽത്ത് & വെൽനെസ് സബ് സെൻറുകളുടെയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവ്വഹിക്കുമെന്ന് അഡ്വ: ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ നാലുകോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ഡയാലിസിസ് കേന്ദ്രം പ്രദേശവാസികളുടെ നിരവധി കാലത്തെ ആഗ്രഹമായിരുന്നു. കിളിമാനൂർ ബ്ലോക്ക് തലത്തിൽ വലിയ വിഭാഗം ആളുകളുടെ ആശ്രയ കേന്ദ്രമായ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഏറെ നേട്ടങ്ങളാണ് ഈ സർക്കാരിന്റെ കാലയളവിൽ നേടാനായത്. പുതിയ വാർഷിക ബജറ്റിലും ഒരു കോടി രൂപ ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ നഗരൂർ, കരവാരം, അടയമൺ എന്നിവിടങ്ങളിൽ അഡ്വ: ബി.സത്യൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ആശുപത്രി കെട്ടിടങ്ങൾ നിർമ്മിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണം എന്ന് എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.

Post Top Ad