കോവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ ഈ വർഷത്തെ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 ശനിയാഴ്ച്ച നടത്തുവാൻ തീരുമാനമായി. പൊങ്കാല സമർപ്പണം ക്ഷേത്രത്തിൽ തയ്യാറാക്കുന്ന പണ്ടാര അടുപ്പിൽ മാത്രമായിരിക്കുമെന്നും ക്ഷേത്ര പറമ്പിൽ പൊങ്കാല സമർപ്പണം ഉണ്ടായിരിക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും അറിയിച്ചു. ഫെബ്രുവരി ശനിയാഴ്ച്ച രാവിലെ 8-45 നും 9-00 നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠം ജയപ്രകാശൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകരുന്നതാണ് . 11.30 ന് പൊങ്കാല നൈവേദ്യം. ഭക്തജനങ്ങൾക്ക് അവരവരുടെ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിക്കാവുന്നതാണ് . എന്നാൽ പൊങ്കാല നിവേദ്യം ഉണ്ടായിരിക്കില്ല. പൊതുസ്ഥലങ്ങളിലോ പൊതുനിരത്തുകളിലോ പൊങ്കാലയിടാന്‍ അനുവദിക്കുകയില്ല.