തളിര് സ്‌കോളർഷിപ്പ് ; ജൂനിയർ വിഭാഗം പരീക്ഷ 19 ന് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

തളിര് സ്‌കോളർഷിപ്പ് ; ജൂനിയർ വിഭാഗം പരീക്ഷ 19 ന്

 


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് ജൂനിയർ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകൾ) പരീക്ഷ ഫെബ്രുവരി 19ന് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.20ന് ലോഗിൻ ചെയ്ത് 2.30 മുതൽ നാല് വരെ പരീക്ഷ എഴുതാം.  ലോഗിൻ സംബന്ധമായ എസ് എം എസ്സുകൾ അയച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ മോക്ക് പരീക്ഷ എഴുതി സോഫ്റ്റ്‌വെയർ പരിശീലിക്കാം. മോക്ക് എക്സാമിന്റെ സമയത്തിനും സംശയനിവാരണത്തിനും https://ksicl.org സന്ദർശിക്കുക.  എസ് എം എസ് കിട്ടാത്തവർ 8547971483, 9544074633 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 

Post Top Ad