കോവിഡ് വ്യാപനം ; സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങൾ കർശനമാക്കി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

കോവിഡ് വ്യാപനം ; സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങൾ കർശനമാക്കി

 കോവിഡ് വ്യാപനം അതിരൂക്ഷമായ  സാഹചര്യത്തെ തുടർന്ന്   സെക്രട്ടേറിയറ്റില്‍  നിയന്ത്രണങ്ങൾ കർശനമാക്കി  സംസഥാന സർക്കാർ. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സർക്കാർ ഉത്തരവ്. ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്  നിയന്ത്രണം.  മറ്റുള്ള ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്  നിയന്ത്രണം കർശനമാക്കിയത്. ധനവകുപ്പിലും   നിയമ,  പൊതുഭരണ വകുപ്പുകളിലെയും ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന്    ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കോവിഡ് പരിശോധന നടത്തുന്നത്. 


Post Top Ad