കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം ; 2000 കേന്ദ്രങ്ങളില്‍ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം ; 2000 കേന്ദ്രങ്ങളില്‍


കേരളത്തിൽ  2000 കേന്ദ്രങ്ങളില്‍  മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍   നൽകും.  മൂന്നാം ഘട്ടത്തിൽ  50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നൽകുന്നത്.   പരമാവധി അവരവരുടെ വീടുകള്‍ക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിലുള്ള ക്രമീകരണത്തിനായി  ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ എന്നിവിടങ്ങളിൽ വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കും.  രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെയും നിയോഗിക്കും.  അവശ്യമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. അതേസമയം മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കുമിടയില്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 

Post Top Ad