ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതി വികസന സെമിനാറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി എം എൽ എ നിർവഹിച്ചു. യോഗത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഫിറോസ് ലാൽ അധ്യക്ഷനായി. യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് എൻ. മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ. എസ് ശ്രീകണ്ഠൻ, ജനപ്രതിനിധികളായ കരുണാകരൻ നായർ, മോഹനൻ, ജയശ്രീ, ശ്രീകല, രാധിക പ്രദീപ്, അജിത എന്നിവർ പങ്കെടുത്തു. വികസന സെമിനാറിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ് അംബിക നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് ബി.ഡി. ഒ ജോർജ് അലോഷ്യസ്, നിർവ്വഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
