ആറ്റിങ്ങൽ നഗരസഭ 2021 - 22 വാർഷിക പദ്ധതിയുടെ വികസന സെമിനാർ സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭ 2021 - 22 വാർഷിക പദ്ധതിയുടെ വികസന സെമിനാർ സംഘടിപ്പിച്ചു


 ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2021 - 22 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു. ടൗൺ യു.പി സ്കൂളിൽ വച്ച് സംഘടിപ്പിച്ച സെമിനാറിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, രമ്യ സുധീർ, ഗിരിജ ടീച്ചർ, എ.നജാം, കൗൺസിലർ സതി, സെക്രട്ടറി എസ്. വിശ്വനാഥൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാനും മുൻ നഗരസഭ സെക്രട്ടറിയുമായ സുധീർരാജ് പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് എഞ്ചിനീയർ സിനി കൃതജ്ഞതയും, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ യോഗത്തിന് നന്ദിയും അറിയിച്ചു.


ജനകീയാസൂത്രണം രണ്ടാംഘട്ട പതിമൂന്നാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2021 - 22 വാർഷിക പദ്ധതിയുടെ വികസന സെമിനാറിൽ പട്ടണത്തിലെ എല്ലാ മേഖലകളിലും സുസ്ഥിര വികസനമാണ് ചർച്ച ചെയ്യുന്നത്. ആരോഗ്യം, ക്ഷേമം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കാർഷികം എന്നീ രംഗത്ത് നഗരസഭ മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഇത്തവണത്തെ ജനകീയാസൂത്രണം പദ്ധതിയിൽ അധിക തുക വിലയിരുത്തി പട്ടണത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ വാർഡുസഭകളിൽ ഉയർന്നുവന്ന ജനോപകാര പ്രദമായ നിർദ്ദേശങ്ങളും ചർച്ചക്ക് വിധേയമാക്കും. തികച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ അഡ്വ.ബി.സത്യൻ എം.എൽ.എ ആശംസയർപ്പിച്ച് ഗ്രൂപ്പ് തല ചർച്ചകൾ ആരംഭിച്ചു. 16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചാണ് ചർച്ച നടക്കുന്നത്. ഒരോ ഗ്രൂപ്പുകളും ചർച്ച ചെയ്ത് തീരുമാനിച്ച നിർദ്ദേശങ്ങളെ ക്രോഡീകരിച്ച് അവതരിപ്പിച്ച ശേഷമാണ് സെമിനാർ അവസാനിക്കുന്നത്.


Post Top Ad